ജോർജ് കുര്യനും രവ്നീത് സിം​ഗ് ബിട്ടുവിനും സീറ്റില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയുണ്ടാവും

ജോർജ് കുര്യനും രവ്നീത് സിം​ഗ് ബിട്ടുവിനും സീറ്റില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയുണ്ടാവും


ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്നീത് സിം​ഗ് ബിട്ടു എന്നിവരുടെ കാലാവധി അവസാനിക്കേ, രാജ്യസഭയിലേക്ക് സീറ്റ് നൽകാതെ ബി.ജെ.പി.  കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ജോർജ് കുര്യനും ബിട്ടുവും രാജിവയ്ക്കേണ്ടി വരും. ഇതോടെ, കേന്ദ്രമന്ത്രിസഭ പുനഃസംഘടന വൈകാതെയുണ്ടാകുമെന്നാണ് സൂചന.

ഈ മാസം 21നാണ് ജോർജ് കുര്യന്റെ കാലാവധി അവസാനിക്കുക. കേന്ദ്രമന്ത്രിയായതിന് പിന്നാലെ രാജസ്ഥാനിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. കേന്ദ്ര സർക്കാരിൽ ഫീഷറീസ്, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കേന്ദ്ര റെയിൽവെ സഹമന്ത്രിയാണ് രവ്നീത് സിം​ഗ് ബിട്ടു. പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അദ്ദേഹത്തോട് പാർട്ടി കേന്ദ്രത്തിൽ നിന്ന് മാറി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന. 

ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചു​ഗ്, രജനീഷ് അ​ഗർവാൾ എന്നിവർ മദ്ധ്യപ്രദേശിൽ നിന്ന് മത്സരിക്കും. സതീഷ് പൂനിയ രാജസ്ഥാനിൽ നിന്നും തായ് തഗക്ക് അരുണാചൽ പ്രദേശിൽ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‍വ, മൻസിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസരിയ എന്നിവർ ഗുജറാത്തിൽ നിന്നും മണിപ്പൂരിൽ നിന്ന് എ. ശാർദ ദേവിയും മത്സരിക്കും.