കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയിട്ടില്ല; കേരളത്തിലെ ഒരു പി.ബി അം​ഗം ഫോൺ വിളിച്ചാലും എടുക്കില്ല: വിമർശിച്ച് കോടിയേരിയുടെ ഭാര്യ

കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയിട്ടില്ല; കേരളത്തിലെ ഒരു പി.ബി അം​ഗം ഫോൺ വിളിച്ചാലും എടുക്കില്ല: വിമർശിച്ച് കോടിയേരിയുടെ ഭാര്യ


കൊച്ചി: സി.പി.എം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല.  കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. സി.പി.എം ഉന്നതനേതൃത്വം അവഗണിക്കുകയാണെന്നും പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു. 

എന്നാൽ അത് പിണറായി വിജയൻ അല്ലെന്നും വിനോദിനി പറയുന്നു.പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കും. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനെതിരേയാണ് ഈ വിമർശനമെന്നാണ് ചില റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നത്.