ബാരാമുള്ളയില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചു

ബാരാമുള്ളയില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചു


ശ്രീനഗര്‍: ബാരാമുള്ള ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുമരണം. സോപോറിലുള്ള ഷയിര്‍ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ലോറിയില്‍ നിന്നും ചിലര്‍ ആക്രി സാധനങ്ങള്‍ ഇറക്കുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാസില്‍ അഹ്മദ് നദ്രു (40), ആസിം അഷ്‌റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹര്‍ എന്നിവരാണ് മരിച്ചത്. ഏതുതരം സ്‌ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.