ചാരവൃത്തി; ജ്യോതി മല്‍ഹോത്രക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ചാരവൃത്തി; ജ്യോതി മല്‍ഹോത്രക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു


ന്യൂഡല്‍ഹി: പാക്കിസ്ഥാനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഹിസാര്‍ പൊലീസാണ് 2,500 പേജുകളുള്ള കുറ്റപത്രം പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചത്.

ജ്യോതി ഐ എസ് ഐ ഏജന്റുമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ കണ്ടെടുത്തതായും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥനായ എഹ്‌സാന്‍ ഉര്‍ റഹീം ഡാനിഷ് അലിയുമായി ജ്യോതി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. മേയ് 16നായിരുന്നു ചാരവൃത്തി ആരോപിച്ച് ജ്യോതി മല്‍ഹോത്രയെ ഹിസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.