ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പോയി തിരിച്ചെത്തിയ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഞായറാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തും. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കുമെന്നാണ് വിവരം.
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ബഹിരാകാശ യാത്ര നടത്തിയ ശുക്ല 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹം പ്രധാനമന്ത്രിയോടു ഫോണില്‍ സംസാരിച്ചിരുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് ശുഭാംശു ശുക്ലയുടെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകും.
ഒരു വര്‍ഷമായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശുക്ല.