വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന പരാതി ആഭ്യന്തര വകുപ്പിന് കൈമാറി

വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന പരാതി ആഭ്യന്തര വകുപ്പിന് കൈമാറി


തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.

സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാറാണ് പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.

മേല്‍ നടപടികള്‍ക്കായാണ് രാഷ്ട്രപതി പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയത്. വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നല്‍കിയാല്‍ പുരസ്‌കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കിയത് ശരിയല്ലെന്നും പരാതിയില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ ആരോപിക്കുന്നു.