ന്യൂഡല്‍ഹി: രാജ്യസഭാ എം പിയും എന്‍ സി പി നേതാവ് അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
'അജിത് ദാദ അമര്‍ രഹേ' എന്ന മുദ്രവാക്യം മുഴക്കിയാണ് എന്‍ സി പി പ്രവര്‍ത്തകര്‍ സുനേത്ര പവാറിനെ സ്വീകരിച്ചത്. മഹാരാഷ്ട്രയുടെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര. സുനേത്രയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
