വിമര്‍ശനം കടുത്തു; സഞ്ചാര്‍ സാത്തി ആപ് പ്രി- ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധം സര്‍ക്കാര്‍ റദ്ദാക്കി

വിമര്‍ശനം കടുത്തു; സഞ്ചാര്‍ സാത്തി ആപ് പ്രി- ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധം സര്‍ക്കാര്‍ റദ്ദാക്കി


ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുടെ പേരില്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിര്‍ബന്ധമായും പ്രി-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നല്‍കിയ സര്‍ക്കാര്‍ നിര്‍ദ്ദേശം കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യ റദ്ദാക്കി. 

പുതിയ സഞ്ചാര്‍ സാത്തി ആപ്പ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ എല്ലാ പുതിയ ഫോണുകളിലും 90 ദിവസത്തിനകം പ്രീ-ലോഡ് ചെയ്യണമെന്ന് നിര്‍ദേശിച്ച ഉത്തരവാണ് നിലവില്‍ റദ്ദാക്കിയത്. സ്വകാര്യതയും നിരീക്ഷണവും ഉള്‍പ്പെടെ ഈ ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. 

സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഇതിനെ പൗരന്മാരുടെ സ്വകാര്യതാവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ സൈബര്‍ സുരക്ഷയും മോഷ്ടിക്കപ്പെട്ടാല്‍ പെട്ടെന്ന് കണ്ടെത്താമെന്നുമുള്ള ന്യായങ്ങളാണ് പറഞ്ഞത്. 

ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചെങ്കിലും ആപ്പിന് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുകയാണെന്നും അതുകൊണ്ടാണ് നിര്‍ബന്ധപൂര്‍വ്വം പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ആവശ്യം പിന്‍വലിച്ചതെന്നുമാണ് വ്യക്തമാക്കുന്നത്. ഈ ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെതിരെ ആപ്പിള്‍, സാംസങ് പോലുള്ള കമ്പനികള്‍ പ്രതികരിച്ചതിനുശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ദിവസവും ശരാശരി രണ്ടാിയരം തട്ടിപ്പുകള്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ചൊവ്വാഴ്ച മാത്രം ആറു ലക്ഷം പുതിയ ഉപയോക്താക്കള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതായും ടെലികോം മന്ത്രാലയം അറിയിച്ചു  പത്തിരട്ടിയിലധികം വര്‍ധനയാണത്.

എന്നാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് കഴിഞ്ഞ ആഴ്ച പാസാക്കിയതും തിങ്കളാഴ്ച പൊതുജനങ്ങള്‍ക്കു മുന്നില്‍ വന്നതും  നിരവധി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ കനത്ത പ്രതിഷേധത്തിന് കാരണമായി.

ആപ്പിള്‍, സാംസങ് പോലുള്ള പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും ഫോണുകളില്‍ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം എതിര്‍ത്തിരുന്നു.

കമ്പനികളുമായി മുന്‍കൂട്ടി ആലോചനയില്ലാതെ ഉത്തരവ് വരികയും ഉപയോക്തൃ സ്വകാര്യതയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമെന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്ഞ്ചാര്‍ സാത്തി ആപ്പ് ഉപയോഗിച്ച് ചാര പ്രവര്‍ത്തനമോ നിരീക്ഷണമോ നടക്കില്ലെന്നാണ് ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.

സര്‍ക്കാരിന്റെ തീരുമാനം ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

നീക്കം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതോടൊപ്പം വരേണ്ട നിയമ ഉത്തരവിന്റെ പൂര്‍ണ്ണരൂപം തങ്ങള്‍ ഇനിയും കാത്തിരിക്കുകയാണെനും പ്രത്യേകിച്ച് സൈബര്‍ സുരക്ഷാ നിയമങ്ങള്‍ 2024 പ്രകാരമുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്‌സില്‍ പ്രസ്താവിച്ചു.