ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. ഇത് നേരിയ പരിഭ്രാന്തിക്ക് കാരണമായി. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രകാരം നിരവധി പ്രദേശങ്ങളിലെ ആളുകള്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
രാത്രി 9:50ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉദംപൂര്‍ തുടങ്ങി നിരവധി നഗരങ്ങളില്‍ അനുഭവപ്പെട്ടു.
