ഗുജറാത്ത് സമാചാര്‍ ദിനപത്രം സഹഉടമയെ ഇ ഡി അറസ്റ്റ് ചെയ്തു

ഗുജറാത്ത് സമാചാര്‍ ദിനപത്രം സഹഉടമയെ ഇ ഡി അറസ്റ്റ് ചെയ്തു


അഹമ്മദബാദ്: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 'ഗുജറാത്ത് സമാചാര്‍' ദിനപത്രത്തിന്റെ സഹഉടമ ബാഹുബലി ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ഗുജറാത്ത് സമാചര്‍ ദിനപത്രത്തിന്റേയും ജിഎസ്ടിവി ചാനലിന്റേയും ഉടമസ്ഥരായ ലോക്പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് ബാഹുബലി ഷാ. ഇതിന് പുറമെ 15ഓളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ്.

ഇഡി അറസ്റ്റിനു പിന്നാലെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷായെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങളെന്നും ഇഡി പുറത്ത് വിട്ടിട്ടില്ല.