കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമാണെന്ന് ബാലവകാശ കമ്മിഷന്‍. പരീക്ഷാ ഫലം മെയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് ബാലവകാശ കമ്മിഷന്‍ നിര്‍്‌ദ്ദേശിച്ചു.
പരീക്ഷയില്‍ ക്രമക്കേട് നടന്നാല്‍ മാത്രമേ പരീക്ഷാ ഫലം തടഞ്ഞു വയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും പ്രതി ചേര്‍ക്കെപ്പട്ട 6 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് ബാലവകാശ കമ്മിഷന്റെ നിരീക്ഷണം.
പരീക്ഷാ ഫലം തടഞ്ഞു വച്ച നടപടി ബാലവകാശ നിയമത്തിന് എതിരാണെന്നും ഡീ ബാര്‍ ചെയ്തത് നിയമവിരുദ്ധമാണെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.