വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സെലെബി കോടതിയിലേക്ക്

വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സെലെബി കോടതിയിലേക്ക്


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒന്‍പത് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സേവനങ്ങളില്‍ നിന്നു പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ നിയമ നടപടിക്ക്.

രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയത്. എന്നാല്‍, മുന്നറിയിപ്പില്ലാതെ നടപ്പാക്കിയ തീരുമാനം  നിയമവിരുദ്ധമാമെന്നും 3791 പേര്‍ക്കു തൊഴില്‍ നഷ്ടമാകുമെന്നും സെലെബി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. രാജ്യസുരക്ഷയെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും വെറും ജനരോഷത്തിന്റെ പേരിലാണ് നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു.