ട്രംപിന്റെ ഗൾഫ് സന്ദർശനത്തിനിടെ യുഎസ് നേടിയത് 745.5 ബില്യൻ ഡോളറിന്റെ വ്യാപാര കരാറുകൾ

ട്രംപിന്റെ ഗൾഫ് സന്ദർശനത്തിനിടെ യുഎസ് നേടിയത് 745.5 ബില്യൻ ഡോളറിന്റെ വ്യാപാര കരാറുകൾ


വാഷിംഗ്ടൺ : ഗൾഫ് നാടുകളിൽ സന്ദർശനം പൂർത്തിയാക്കി തിരികെ പോയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് ദൗത്യം നിരവധി വ്യാപാര സാധ്യതകളാണ് യുഎസിനുമുന്നിൽ തുറന്നിട്ടത്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരും വ്യാപാര നേതാക്കളുമായി ട്രംപിന്റെ സംഘം നടത്തിയ ചർച്ചകളിലൂടെ ഏകദേശം 745.5 ബില്യൻ യുഎസ് ഡോളർ മൂല്യമുള്ള കരാറുകളാണ് ഒപ്പുവയ്ക്കാൻ കഴിഞ്ഞത്.

 പ്രസിഡന്റ് ഡോണാൾഡ് ട്രംപിെന്റ സന്ദർശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 300 ബില്യൻ ഡോളറാണ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവശേഷിക്കുന്ന കരാറുകൾ കൂടി പൂർത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു 1000 ബില്യൻ ഡോളറാവും.

സന്ദർശനത്തിെന്റ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയിൽ നടന്ന സൗദിയു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിനിടയിലായിരുന്നു ഒപ്പിടൽ. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാർ. 14,2  ബില്യൻ ഡോളറിേന്റതാണ് ഈ പ്രതിരോധ കരാറുകൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്.

12 അമേരിക്കൻ സൈനിക കമ്പനികൾ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങൾ നൽകും. സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിെന്റ ഭാഗമാണ്. സൗദി നാഷനൽ ഗാർഡിെന്റ കര, വ്യോമ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങൾ, അറ്റകുറ്റപ്പണികൾ, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സ്‌പെയർ പാർട്‌സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുൾപ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.

ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങൾ, നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകണ കരാറുകളാണ് മറ്റുള്ളവ. സൗദി ആഭ്യന്തര മന്ത്രാലയത്തിെന്റ അന്താരാഷ്ട്ര പങ്കാളിത്ത സംരംഭവും യു.എസ് നീതിന്യായ വകുപ്പിെന്റ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രവുമുണ്ട്. 50 ബില്യൻ ഡോളറിന്റെ വീതം ഊർജ നിക്ഷേപ നിധി, പുതുതലമുറ ബഹിരാകാശ, പ്രതിരോധ സാങ്കേതിക വിദ്യാ നിധി, 400 കോടി ഡോളറിെന്റ എൻഫീൽഡ് സ്‌പോർട്‌സ് ഗ്ലോബൽ സ്‌പോർട്‌സ് ഫണ്ട് എന്നിവയും സംയുക്ത നിക്ഷേപ സംരംഭങ്ങളായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
300  ബില്യൻ ഡോളറിന്റെ ഈ കരാറുകൾക്ക് പുറമെയാണ് സൗദി 600 ബില്യൻ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കുമെന്ന് നേരത്തെ കിരീടാവകാശി ഓഫർ ചെയ്തത്. ഇതോടെ ആകെ 900 ബില്യൻ ഡോളറാവും സൗദി നിക്ഷേപത്തിെന്റ മൂല്യം. ഇതിന് പുറമെയാണ് കൂടുതൽ കരാറുകൾ യാഥാർഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കിയത്. ആയിരം ബില്യൻ ഡോളർ മൂല്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ട്രംപിന്റെ ഖത്തർ സന്ദർശനത്തിനിടെ, യുഎസും ഖത്തറും തമ്മിൽ 243.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക കരാറുകളാണ് ഒപ്പുവെച്ചത്. ഈ കരാറിലൂടെ 1.2 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക വിനിമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വൈറ്റ് ഹൗസിന്റെ പ്രസ്താവനയനുസരിച്ച്, ഈ കരാറുകൾ അമേരിക്കയുടെ നിർമ്മാണം, സാങ്കേതിക നേതൃത്വം, തൊഴിൽ സൃഷ്ടി എന്നിവയെ ശക്തിപ്പെടുത്തുകയും പുതിയ സുവർണ യുഗത്തിലേക്ക്'അമേരിക്കയെ നയിക്കുകയും ചെയ്യും.

ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, റേതിയോൺ, ജനറൽ അറ്റോമിക്‌സ് തുടങ്ങിയ യുഎസ് കമ്പനികളുമായുള്ള പ്രധാന ഡീലുകളും ഖത്തറിന്റെ അൽ ഉദൈദ് എയർ ബേസിലെ 38 ബില്യൺ ഡോളറിന്റെ ഭാവി നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രസ്താവനയും ഉൾക്കൊള്ളുന്നു.
ഖത്തർ എയർവേയ്‌സ് ബോയിംഗിൽ നിന്ന് 210 വൈഡ്‌ബോഡി ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള 96 ബില്യൺ ഡോളറിന്റെ കരാറാണ് ഏറ്റവും പ്രധാനം. ഇത് ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്‌ബോഡി ഓർഡർ ആണ്. 160 ഫേം ഓർഡറുകളും (130 ബോയിംഗ് 787 ഡ്രീംലൈനറുകളും 30 ബോയിംഗ് 777ത വിമാനങ്ങളും) 50 വിമാനങ്ങൾക്കുള്ള ഓപ്ഷനുകളും ഈ ഡീലിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി, ബോയിംഗ് സിഇഒ കെല്ലി ഒർട്ട്‌ബെർഗ്, ഖത്തർ എയർവേയ്‌സ് സിഇഒ ബദർ മുഹമ്മദ് അൽമീർ എന്നിവർ ദോഹയിലെ അമീരി ദിവാനിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. ട്രംപ് പറഞ്ഞതനുസരിച്ച്, ഇത് ബോയിംഗിന്റെ 'ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് ഓർഡർ' ആണ്. എന്നിരുന്നാലും, ട്രംപ് തന്റെ പ്രസംഗത്തിൽ ഈ ഡീലിന്റെ മൂല്യം 200 ബില്യൺ ഡോളറാണെന്ന് പറഞ്ഞെങ്കിലും, വൈറ്റ് ഹൗസ് പിന്നീട് 96 ബില്യൺ ഡോളറാണെന്ന് വ്യക്തമാക്കി.
ഖത്തർ 2 ബില്യൺ ഡോളറിന്റെ കരാറിലൂടെ എട്ട് M-Q-9B 'സീഗാർഡിയൻ' ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും കാരാറായി. 200 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷനുകൾ, 300-500പൗണ്ട് ബോംബുകൾ, 110 ഹെൽഫയർ I-I മിസൈലുകൾ, ലിയനാർഡോയുടെ റഡാറുകൾ, ഇലക്ട്രോണിക് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവയും വാങ്ങും. ഈ കരാർ 2020 മുതൽ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. 1 ബില്യൺ ഡോളറിന്റെ കരാർ വഴി ഖത്തറിന് കൗണ്ടർഡ്രോൺ സംവിധാനങ്ങൾ (FS-LIDS) നൽകും, ഇത് റേതിയോണിന്റെ ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഖത്തറിനെ മാറ്റുന്നു. യുഎസിന്റെ ഏറ്റവും വലിയ മിഡിൽ ഈസ്റ്റ് ബേസായ അൽ ഉദൈദ് എയർ ബേസിന്റെ ബർഡൻഷെയറിംഗ്, എയർ ഡിഫൻസ്, മാരിടൈം സെക്യൂരിറ്റി എന്നിവയ്ക്കായി 38 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുമുണ്ടാകും.

200 ബില്യൻ ഡോളറിന്റെ വ്യാപാര കരാറുകളാണ് ട്രംപിന്റെ യുഎഇ സന്ദർശനത്തിൽ യുഎസ് നേടിയത് . പത്തു വർഷത്തിനിടെ യുഎസിൽ യുഎഇ ആയിരം ബില്യൻ ഡോളറിന്റെ നിക്ഷേപവും നടത്തും.

എണ്ണ, പ്രകൃതിവാതക ഉൽപാദനം, വ്യോമയാനം, എഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവച്ചത്. പ്രകൃതിവാതക മേഖലയിൽ യുഎസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്‌സോൺ മൊബിൽ, ഓക്‌സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്‌സസ് എന്നീ കമ്പനികളുമായി അഡ്‌നോക് 6000 കോടി ഡോളറിന്റെ കരാറിലെത്തി. ബോയിങ്, ജെഇ എയറോസ്‌പേസ് കമ്പനികളുമായി അബൂദബി ആസ്ഥാനമായ ഇത്തിഹാദ് 145 ബില്യൻ ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു.

അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ക്യാംപസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്തു. യുഎഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് ക്യാംപസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും.

സന്ദർശനത്തിന്റെ ഭാഗമായി രാജകൊട്ടാരമായ ഖസ്ർ അൽ വതനിൽ ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' ട്രംപിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള പുരസ്‌കാരമാണിത്.