യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ

യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ


ടെഹ്രാൻ: രാജ്യത്തിന്റെ ആണവ പദ്ധതികളെക്കുറിച്ച് പ്രസ്താവനയുമായി ഇറാൻമന്ത്രി.  യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗച്ചി അറിയിച്ചത്. യു.എസുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നും ഇറാൻ പിന്മാറുമെന്ന് റപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇറാൻ മന്ത്രി രംഗത്തെത്തുന്നത്.

യുറേനിയം സമ്പുഷ്ടീകരണത്തിൽ വിശ്വാസ്യതയുണ്ടാക്കാനും സുതാര്യത വരുത്താനും ശ്രമിക്കും. സമ്പൂഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു. ആണവോർജം ഉണ്ടാക്കാനുള്ള അവകാശം നിലനിർത്തി കൊണ്ട് തന്നെ യു.എസ് ഉപരോധം ഒഴിവാക്കാനുളള ശ്രമങ്ങളാവും നടത്തുകയെന്നും ഇറാൻ മന്ത്രി പറഞ്ഞു.

ഇറാനിലെ ജനങ്ങൾക്ക് ആണവ അവകാശങ്ങളുണ്ട്. അതിൽ യുറേനിയം സമ്പുഷ്ടീകരണത്തിനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടച്ചേർത്തു. ഇറാനുമായി കരാറുണ്ടാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ യു.എസ് തയാറായിട്ടില്ല.