അനില്‍ അംബാനിക്ക് ഇ ഡി നോട്ടീസ്

അനില്‍ അംബാനിക്ക് ഇ ഡി നോട്ടീസ്


ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഇ ഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവംബര്‍ 14ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ ആഴ്ച ആദ്യം നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയില്‍ 4,462.81 കോടി രൂപ വിലമതിക്കുന്ന 132 ഏക്കര്‍ ഭൂമി ഇ ഡി താത്ക്കാലികമായി കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ ബാങ്ക് തട്ടിപ്പ് കേസുകളില്‍ 3,083 കോടി രൂപയിലധികം വിലമതിക്കുന്ന 42 സ്വത്തുക്കള്‍ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.