മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 114 ആയി. ഈ വര്‍ഷം രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തം മധ്യ പ്രവിശ്യകളെയാണ് കൂടുതലായി ബാധിച്ചത്. മരണങ്ങള്‍ക്കു പുറമേ പ്രദേശത്തു നിന്നും നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്.
127 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ബുധനാഴ്ചയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിന്റെ ആഘാതം ഏകദേശം രണ്ടു ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. അഞ്ചരലക്ഷത്തിലേറെ ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
