സുരക്ഷാ സേനയും ഭീകരരും കുല്‍ഗാമില്‍ ഏറ്റുമുട്ടി

സുരക്ഷാ സേനയും ഭീകരരും കുല്‍ഗാമില്‍ ഏറ്റുമുട്ടി


ശ്രീനഗര്‍: സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കുല്‍ഗാമില്‍ ഏറ്റുമുട്ടി. കുല്‍ഗാം ജില്ലയിലെ ടാങ്മാര്‍ഗില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. പ്രദേശത്ത് ഒളിച്ചു നില്‍ക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. 

ടി ആര്‍ എഫ് കമാന്‍ഡറെ സൈന്യം വളഞ്ഞെതായും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യവും സി ആര്‍ പി എഫും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്നാണ് കുല്‍ഗാമില്‍ ഭീകരരെ നേരിടുന്നത്. നേരത്തെ ബാരാമുള്ളയില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു.

പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണവുമായി  ടിആര്‍എഫ് രംഗത്തെത്തിയിരിക്കുന്നത്.