ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലായി എട്ട് പേരെ വീതം ചോദ്യം ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രതികള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വിദേശികളുമായി ബന്ധം സ്ഥാപിച്ചിരുന്നു.
തങ്ങളുടെ സംഘത്തിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. രാജ്യത്ത് കലഹാവസ്ഥ സൃഷ്ടിക്കുവാനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുപോകാനുമായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നാണ് പൊലീസിന്റെ നിഗമനം.