നേപ്പാള്‍ ഇടക്കാല ഭരണാധികാരിയായി കുല്‍മാന്‍ ഗിസിങിന്റെ പേരും

നേപ്പാള്‍ ഇടക്കാല ഭരണാധികാരിയായി കുല്‍മാന്‍ ഗിസിങിന്റെ പേരും


കാഠ്മണ്ഡു: ജെന്‍ സി പ്രതിഷേധത്തെ തുടര്‍ന്ന് നേപ്പാളില്‍ ഇടക്കാല ഭരണാധികാരിയായി കുല്‍മാന്‍ ഗിസിങിന്റെ പേരും ഉയര്‍ന്നു വന്നു. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. 

നേപ്പാളിലെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്നു കുല്‍മാന്‍ ഗിസിങ്. രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന വൈദ്യുതി തടസ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുല്‍മാന്‍ നേതൃത്വം നല്‍കിയിരുന്നു.

സുശീല കര്‍ക്കി പുതിയ സര്‍ക്കാര്‍ രൂപികരണത്തെപ്പറ്റി നേപ്പാളിലെ സൈനികരുമായുള്ള ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അന്‍പതിലധികം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനമാണ് നേപ്പാളില്‍ ഭീകര പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഒലി രാജി വെക്കുകയായിരുന്നു.