ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി

ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി


കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. പമ്പയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

പ്രകൃതിക്ക് ഹാനികരമായ ഒന്നും ചെയ്യരുത്. സാമ്പത്തിക വരവു ചെലവ് കണക്കുകള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസില്‍ വാദം കേട്ടെങ്കിലും ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനായി മാറ്റുകയായിരുന്നു.