കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി:  കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു


കൊച്ചി:  കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേല്‍പ്പിച്ചത്. ശരീരത്തില്‍ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. ?ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് !ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.