ബഹിരാകാശ പദ്ധതികളില്‍ നിന്നും നാസ ചൈനീസ് പൗരന്മാരെ ഒഴിവാക്കുന്നു

ബഹിരാകാശ പദ്ധതികളില്‍ നിന്നും നാസ ചൈനീസ് പൗരന്മാരെ ഒഴിവാക്കുന്നു


വാഷിങ്ടണ്‍: ബഹിരാകാശ പദ്ധതികളില്‍ നിന്നും നാസ ചൈനീസ് പൗരന്മാരെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തത്.

ചൈനീസ് വംശജരെ ഒഴിവാക്കുന്നുവെന്ന കാര്യം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ചൈനീസ് ഗവേഷകരേയും വിദ്യാര്‍ഥികളേയും ബാധിക്കുന്നതാണ് നാസയുടെ തീരുമാനം.

സൈബര്‍ സുരക്ഷയുടെ ഭാഗമായും ബഹിരാകാശ ഏജന്‍സിയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ചൈനീസ് പൗരന്മാരെ ഒഴിവാക്കാനുള്ള തീരുമാനം. ബഹിരാകാശ പദ്ധതികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ സൈബര്‍ സുരക്ഷയുള്ള സംവിധാനങ്ങളിലേയ്ക്കും സൗകര്യങ്ങളിലേയ്ക്കും പ്രവേശനം നിയന്ത്രിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നാസ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവന്‍സ് സ്ഥിരീകരിച്ചു.