ഗോവ നൈറ്റ് ക്ലബ് തീപിടുത്തം; ലൂത്ര സഹോദരന്മാര്‍ അറസ്റ്റില്‍

ഗോവ നൈറ്റ് ക്ലബ് തീപിടുത്തം; ലൂത്ര സഹോദരന്മാര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യ പ്രതികളായ ലൂത്ര സഹോദരങ്ങള്‍ അറസ്റ്റില്‍. സംഭവത്തിനു പിന്നാലെ തായ്ലന്റിലേക്ക് കടന്ന സൗരഭ് ലൂത്രയെയും സഹോദരന്‍ ഗൗരവ് ലൂത്രയെയും അറസ്റ്റ് ചെയ്ത ശേഷം ഇന്ത്യയിലെത്തിക്കുകയായിരുന്നു.

തായ്ലന്റിലേക്ക് കടന്നതിനു പിന്നാലെ ഇവര്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിസംബര്‍ 6 ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

'ബോളിവുഡ് ബാംഗര്‍ നൈറ്റ്' എന്ന് പേരിട്ടിരുന്ന പരിപാടിയില്‍ വിദേശികള്‍ ഉള്‍പ്പടെ 100ലധികം പേര്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.