ബോസ്റ്റണ്‍: ബോസ്റ്റണിലെ സാമൂഹിക പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാക്സ് ഫിഫ്ത് അവന്യുവിലെ ഇന്ത്യന്‍- അമേരിക്കന്‍ സ്‌റ്റൈലിസ്റ്റ് സുഹൈല്‍ ക്വാത്രയ്ക്കെതിരെ 400,000 ഡോളറിലധികം വിലമതിക്കുന്ന ആഡംബര വസ്തുക്കള്‍ മോഷ്ടിച്ചെന്ന ആരോപണം. പ്രമുഖ ലക്‌സറി റീട്ടെയിലറില്‍ നിന്നാണ് സാധനങ്ങള്‍ തട്ടിയെടുത്തതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
43കാരനായ സുഹൈല്‍ ക്വാത്ര ഇരുപത് വര്‍ഷത്തിലധികമായി ബോസ്റ്റണിലെ സാമൂഹിക പ്രമുഖര്‍ക്കും റെഡ് സോക്‌സ് ബേസ്‌ബോള്‍ ടീമിലെ കളിക്കാരുടെ ഭാര്യമാര്‍ക്കുമടക്കം നിരവധി പേരുടെ വ്യക്തിഗത ഷോപ്പറായും സ്‌റ്റൈലിസ്റ്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇയാള്‍ക്കെതിരെ തട്ടിപ്പും മോഷണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
