വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു; നവംബർ 10 ന് എത്തും

വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു; നവംബർ 10 ന് എത്തും


ന്യൂഡൽഹി: കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായിരുന്ന സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി. 

നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യയിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ ഹാർപ്പർ കോളിൻസ് തയ്യാറായത്. സോണിയാ ​ഗാന്ധി നൽകിയ കൈയെഴുത്ത് പ്രതിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടെന്നും അത് സോണിയ നിരസിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് കോൺ​ഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നത്.  എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.

ആർഎസ്എസ്, ചൈന, നരേന്ദ്ര മോദി എന്നിവയുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങളും പരാമർശങ്ങളുമാണ് വെട്ടിമാറ്റാൻ പ്രസാധകർ ആവശ്യപ്പെട്ടതെന്നാണ് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. 2004-ലെ ​ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ന​രേ​ന്ദ്ര മോ​ദി ത​ന്നെ "ജേ​ഴ്സി പ​ശു" എ​ന്ന് പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​വും, പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളും വ്യ​ക്തി​പ​ര​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് പ്ര​സാ​ധ​ക​ർ പു​സ്ത​ക​ത്തി​ൽ നി​ന്നും നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്.

ര​ണ്ടാ​മ​താ​യി മോ​ദി​യെ ഇ​ന്ത്യ​യു​ടെ മ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യി സോ​ണി​യ നേ​രി​ട്ട് താ​ര​ത​മ്യം ചെ​യ്യു​ന്ന ഭാ​ഗ​ങ്ങ​ളും ഇ​തി​ലു​ണ്ട്. ബി​ജെ​പി​യു​ടെ മാ​തൃ​സം​ഘ​ട​ന​യും പ്ര​ത്യ​യ​ശാ​സ്ത്ര സ്രോ​ത​സു​മാ​യ ആ​ർ​എ​സ്എ​സി​നെ​ക്കു​റി​ച്ചും, രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യി​ൽ അ​വ​ർ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചു​മു​ള്ള സോ​ണി​യ​യു​ടെ തു​റ​ന്നെ​ഴു​ത്തു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പെ​ൻ​ഗ്വി​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്‍റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തിൽ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.