ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം കടലില്‍ കുടുങ്ങിയ രണ്ട് യുഎസ് പൗരന്മാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം കടലില്‍ കുടുങ്ങിയ രണ്ട് യുഎസ് പൗരന്മാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി


ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് തെക്കുകിഴക്കായി പ്രക്ഷുബ്ധമായ കടലില്‍ കുടുങ്ങിയ യുഎസ് പതാകയുള്ള 'സീ ഏഞ്ചല്‍' എന്ന കപ്പലിലെ നാവികരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി)  രക്ഷപ്പെടുത്തി. 

2025 ജൂലൈ 10 ന് രാവിലെ 11:57 നായിരുന്നു സംഭവം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് തെക്കുകിഴക്കായി 52 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു കപ്പല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ കുടുങ്ങിക്കിടന്നതിനെതുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.  പോര്‍ട്ട് ബ്ലെയറിന് ലഭിച്ച  ദുരന്ത മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം.