ബംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ചാവേറാവാന്‍ തയ്യാറാണെന്ന് കര്‍ണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ആണ് ചാവേറിന് തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്.
'പാക്കിസ്ഥാന്‍ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോഡിയും അമിത്ഷായും അനുവദിക്കുകയാണെങ്കില്‍ ചാവേറായി പാക്കിസ്ഥാനില്‍ ആക്രമണം നടത്താന്‍ തയ്യാറാണ്. താന്‍ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നത്.''-സമീര്‍ പറഞ്ഞു.