ജാമ്യം തടഞ്ഞതിനെതിരെ കെജ്രിവാള്‍ സുപ്രിം കോടതിയിലേക്ക്

ജാമ്യം തടഞ്ഞതിനെതിരെ കെജ്രിവാള്‍ സുപ്രിം കോടതിയിലേക്ക്


ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രിം കോടതിയെ സമീപിക്കും. വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി തടഞ്ഞതിനെതിരെയാണ് കെജ്രിവാള്‍ സുപ്രിം കോടതിയെ സമീപിക്കുക. 

തിങ്കളാഴ്ച കെജ്രിവാളിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യത്തോടെയാവും ഹര്‍ജി സമര്‍പ്പിക്കുക.

കഴിഞ്ഞ ദിവസം വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി ചോദ്യം ചെയ്ത് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച കെജ്രിവാള്‍ പുറത്താറാങ്ങാനിരിക്കെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.