ദൂരദര്‍ശന്‍ വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി

ദൂരദര്‍ശന്‍ വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി


ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റി. കാവി നിറത്തിലാണ് പുതിയ ലോഗോ ഡിസൈന്‍. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വന്നത്.

നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.