ലഖ്‌നൗ: മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ ആല്‍ബിന് ജാമ്യം. മജിസ്‌ട്രേറ്റ് കോടതിയാണ് പാസ്റ്റര്‍ ആല്‍ബിന് ജാമ്യം അനുവദിച്ചത്. 13നാണ് പാസ്റ്ററെ മതപരിവര്‍ത്തനം ആരോപിച്ച് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.
നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്നത് ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
വീട്ടില്‍ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റര്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
