ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ പ്രീമിയം വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നു. മാര്‍ച്ച് 28 വരെ സര്‍വീസുണ്ടാകും.
പിന്നീട് മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യക്ക് പകരം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള ഏക എയര്‍ ഇന്ത്യ സര്‍വീസാണ് ഇതോടെ നിര്‍ത്തലാക്കുന്നത്.
കൊച്ചിക്ക് പുറമെ ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസും എയര്‍ ഇന്ത്യ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ് നിര്‍ത്തുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും. പുതിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ലഭ്യമാകില്ല. വിമാനത്തിനുള്ളിലെ വിനോദ പരിപാടികള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലഭിക്കില്ല. പ്രീമിയം ക്യാബിന്‍, ലോഞ്ച് സൗകര്യം എന്നിവയേയും ബാധിക്കും, സിനിമതാരങ്ങളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള പ്രീമിയം യാത്രക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്ന സര്‍വീസാണിത്.
