സിവില്‍ സര്‍വീസില്‍ മലയാളിക്ക് നാലാം റാങ്ക്

സിവില്‍ സര്‍വീസില്‍ മലയാളിക്ക് നാലാം റാങ്ക്

പി കെ സിദ്ധാര്‍ഥ് രാംകുമാര്‍


ന്യൂഡല്‍ഹി: യു പി എസ് സി സിവില്‍ സര്‍വീസ് ഫലം വന്നപ്പോള്‍ മലയാളിക്ക് നാലാം റാങ്ക്. എറണാകുളം സ്വദേശി പി കെ സിദ്ധാര്‍ഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്. 

ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. 

മലയാളികളായ ആശിഷ് കുമാര്‍ (8), വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന (40), ആര്‍ രമ്യ (45), മോഹന്‍ ലാല്‍ (52), ബെന്‍ജോ പി ജോസ് (59), സി റഷദ് (71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) എന്നിവരും ആദ്യ നൂറ് റാങ്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജനറല്‍ വിഭാഗത്തില്‍ നിന്ന് 347 പേര്‍ക്കും ഒബിസിയില്‍ നിന്നും 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതില്‍ 180 പരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തു.