ന്യൂഡല്‍ഹി: ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി അവകാശപ്പെട്ട മണിപ്പൂര്‍ പ്രസിഡന്റിനെ ജെ ഡി യു നിതീഷ് കുമാര്‍ പുറത്താക്കി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യുണൈറ്റഡ്) മണിപ്പൂര്‍ പ്രസിഡന്റ് ക്ഷേത്രിമയം ബിരേന്‍ സിങ്ങിനെയാണ് പുറത്താക്കിയത്. മണിപ്പൂരിലെ ബി ജെ പി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ക്ഷേത്രിമയം ബിരേന്‍ സിംഗ് അവകാശപ്പെട്ടതായി ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സിങ്ങിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മണിപ്പൂര്‍ നിയമസഭയില്‍ ജെഡിയുവിന് ഒരു എംഎല്‍എ മാത്രമേയുള്ളൂ- എംഡി അബ്ദുല്‍ നാസിര്‍. കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ബിഹാര്‍ സംസ്ഥാനത്തും ബിജെപിയുടെ സഖ്യകക്ഷിയാണ് ജെഡിയു. മുമ്പ് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ജെ ഡി യു നിതീഷ് കുമാര്‍.
ബുധനാഴ്ച രാവിലെയാണ് ക്ഷേത്രിമായം ബിരേന്‍ സിംഗ് സംസ്ഥാന ഗവര്‍ണര്‍ അജയ് കുമാറിനെ തങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചത്.
2022 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നടന്ന മണിപ്പൂര്‍ സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (യുണൈറ്റഡ്) ആറ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇതില്‍ അഞ്ച് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പി പക്ഷത്തായി. ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അഞ്ച് എംഎല്‍എമാരുടെ വിചാരണ സ്പീക്കറുടെ ട്രൈബ്യൂണലിന് മുമ്പാകെയാണെന്ന് ക്ഷേത്രിമയം ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ജെഡി(യു) ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായതിനുശേഷം ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതായി സിംഗ് കുമാറിനോട് പറഞ്ഞു.
ജെഡി(യു) എംഎല്‍എ നസീറിന്റെ ഇരിപ്പിട ക്രമീകരണം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രതിപക്ഷ ബെഞ്ചില്‍ ഉണ്ടാക്കിയതായി സിംഗ് ചൂണ്ടിക്കാട്ടി.
'മണിപ്പൂരിലെ ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ജനതാദള്‍ (യുണൈറ്റഡ്) മണിപ്പൂര്‍ യൂണിറ്റ് പിന്തുണയ്ക്കുന്നില്ലെന്നും ഞങ്ങളുടെ ഏക എംഎല്‍എയായ മുഹമ്മദ് അബ്ദുല്‍ നാസിറിനെ സഭയില്‍ പ്രതിപക്ഷ എംഎല്‍എയായി കണക്കാക്കുമെന്നും' കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് തന്റെ പാര്‍ട്ടി നല്‍കുന്ന പിന്തുണ ഭാവിയിലും തുടരുമെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് എഎന്‍ഐയോട് പറഞ്ഞു.