മുംബൈ: മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വിഷം നിറച്ച ക്യാപ്‌സ്യൂളുകൾ വിതരണം ചെയ്ത് വൻ ദുരന്തം സൃഷ്ടിക്കാൻ നടത്തിയെന്ന സംശയിക്കുന്ന ഗൂഢാലോചന മുംബൈ പൊലീസ് തകർത്തതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് എലിവിഷം നിറച്ചതായി പറയുന്ന 14,900 ക്യാപ്‌സ്യൂളുകൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.
മുഹറം ഘോഷയാത്രയ്ക്കിടെ ഈ ക്യാപ്‌സ്യൂളുകൾ വിതരണം ചെയ്ത് നിരവധി ആളുകൾക്ക് ദോഷം വരുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ക്യാപ്‌സ്യൂളുകൾ വിതരണം ചെയ്യുന്നതിന് മുൻപുതന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ക്യാപ്‌സ്യൂളുകളുടെ ഉറവിടം, പ്രതിക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ഗൂഢാലോചന; 14,900 എലിവിഷ ക്യാപ്‌സ്യൂളുകൾ പിടിച്ചെടുത്തെന്ന് മുംബൈ പൊലീസ്
