പി.എം ആവാസ് വീടുകളിൽ മോദിയുടെ ചിത്രം പതിപ്പിക്കും; കേന്ദ്രസഹായം വേണ്ടെന്ന്‌ വയ്ക്കാനാകില്ലെന്ന് മന്ത്രി കെ.എം. ഷാജി

പി.എം ആവാസ് വീടുകളിൽ മോദിയുടെ ചിത്രം പതിപ്പിക്കും; കേന്ദ്രസഹായം വേണ്ടെന്ന്‌ വയ്ക്കാനാകില്ലെന്ന് മന്ത്രി കെ.എം. ഷാജി


തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെട്ട എംബ്ലം പതിപ്പിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. അത്തരമൊരു ലോഗോ സ്ഥാപിക്കുന്നതിന്റെ പേരിൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലിരുന്ന കാലത്തും ഇന്ദിര ആവാസ് യോജന 
പോലുള്ള പദ്ധതികൾ നടപ്പാക്കിയിരുന്നുവെന്ന് ചൂïിക്കാട്ടിയ അദ്ദേഹം, അന്നും പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുïായിരുന്നുവെന്നും ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി അനാവശ്യമായ തർക്കത്തിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിൽ നാല് വിഭാഗങ്ങളിലായാണ് ധനസഹായം നൽകുന്നത്. ചേരി നവീകരണത്തിന് ഒരു ലക്ഷം രൂപ, ഗുണഭോക്താക്കൾ നേരിട്ട് വീട് 
നിർമ്മിക്കുന്നതിന് ഒന്നര ലക്ഷം രൂപ, വായ്പയെടുത്ത് വീട് പണിയുന്നവർക്ക് 2.67 ലക്ഷം രൂപയുടെ പലിശ സബ്‌സിഡി എന്നിവയാണ് പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ.
കേന്ദ്രസഹായത്തോടെ നിർമ്മിക്കുന്ന വീടുകളിൽ പ്രത്യേക ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. എന്നാൽ, ഇത്തരമൊരു ബ്രാൻഡിംഗ് വിവേചനത്തിന് ഇടയാക്കുമെന്ന നിലപാടാണ് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. വിവിധ ഭവനപദ്ധതികളെ ഏകോപിപ്പിച്ച് ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതിക്ക് കീഴിൽ കൊïുവന്നതും അതിന്റെ ഭാഗമായിരുന്നു.