മന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവൻ

മന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവൻ


തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവൻ. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാൻസലർ. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. സജിതാ റാണിക്ക് താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.

കാസർകോട് പടന്നക്കാട് കാർഷിക കോളജിലെ ഡീനാണ് ടി സജിതാ റാണി. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനു പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെ നിയമിക്കുന്നത്. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവിനു നിയമനം.