കറാച്ചിയിൽ റേഞ്ചേഴ്‌സ് ആസ്ഥാനത്ത് ചാവേർ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു

കറാച്ചിയിൽ റേഞ്ചേഴ്‌സ് ആസ്ഥാനത്ത് ചാവേർ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്:  പാകിസ്ഥാനിലെ കരാച്ചിയിൽ സിന്ധ് റേഞ്ചേഴ്‌സിന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമി റേഞ്ചേഴ്‌സ് ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിപ്പിച്ചെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ മറ്റ് ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയും പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക പരിശോധന ആരംഭിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജമാഅത്ത്ഉൽഅഹ്‌റാർ (JuA)ഏറ്റെടുത്തതായി പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമ്പത് പോരാളികളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും സംഘടന അവകാശപ്പെട്ടു.

ആക്രമണത്തിന്റെ പശ്ചാത്തലവും ഭീകരരുടെ ബന്ധങ്ങളും സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.