കൊച്ചി : അമേരിക്കൻ മലയാളി സമൂഹത്തിൽ ശ്രദ്ധേയരായ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളയുടെ ഭാര്യ ആൻ പിള്ള (90) അന്തരിച്ചു. ഇരുവരും കാക്കനാട് തൃക്കാക്കര അതുല്യ സീനിയർ കെയറിലായിരുന്നു താമസം. അരൂരിൽ ഗോവിന്ദൻ കമ്പക്കാരന്റെ മകനാണ് പാർത്ഥസാരഥി പിള്ള. ആൻ
പിള്ള കോട്ടയം ചെറുവïൂർ സ്വദേശിയാണ്. വാഷിംഗ്ടൺ ഡിസിയിൽ നേഴ്‌സായിരുന്നു. ആയിരക്കണക്കിനു നഴ്‌സുമാരുടെ സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ പോരാളിയായിരുന്നു ആൻ പിള്ള. ഇന്ത്യൻ നഴ്‌സുമാർക്കായി സി ജി എഫ് എൻ എസ് കേന്ദ്രങ്ങൾ സ്ഥാ
പിക്കാൻ ഭാരത സർക്കാരുമായി ഏകോപനം നടത്തിയതും ഇന്ത്യയിലിരുന്ന് എൻ സി എൽ ഇ എക്‌സ് ആർ എൻ പരീക്ഷ എഴുതാനുള്ള വഴി തെളിച്ചതും ഇവരായിരുന്നു. കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടണിൽ ആദ്യ വനിതാ പ്രസിഡന്റും ആൻ പിള്ളയായിരുന്നു.സംസ്‌ക്കാരം മരട് ഇ.കെ നായനാർ സ്മാരക മന്ദിരത്തിൽ ഞായറാഴ്ച (നാളെ) രാവിലെ 10 മുതൽ 12 വരെ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന്
ഉച്ചയ്ക്ക് 12.30 ന് മരട് പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും.
മക്കൾ: അജയ് പിള്ള (യു എസ്എ) വിജയ് പിള്ള (യു എസ് എ)
മരുമക്കൾ: സവീത പിള്ള, സീമ പിള്ള (ഇരുവരും യു എസ് എ).
ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളയുടെ ഭാര്യ ആൻ പിള്ള അന്തരിച്ചു
