എപ്സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്ര മോഡിയുടെ പേര്; വിദേശകാര്യ മന്ത്രാലയം തള്ളി

എപ്സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്ര മോഡിയുടെ പേര്; വിദേശകാര്യ മന്ത്രാലയം തള്ളി


ന്യൂഡല്‍ഹി: യു എസ് നീതിന്യായ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം തള്ളി. 

പ്രധാനമന്ത്രിയുടെ പേരുകള്‍ ഉണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ലൈംഗിക കുറ്റവാളിയുടെ ചവറ്റുകുട്ടയില്‍ തള്ളേണ്ട ചിന്തകള്‍ മാത്രമാണിതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് ദേശീയ അപമാനമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിശേഷിപ്പിച്ചത്. 2000ത്തിലധികം വിഡിയോകളും 1.8 ലക്ഷം ചിത്രങ്ങളുമാണ് യു എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലുള്ളത്.