ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) എക്സിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകളും അനുബന്ധ സന്ദേശങ്ങളും ഔദ്യോഗിക ചാനലുകളിലൂടെയാണ് ലഭ്യമായിട്ടുള്ളതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പ് വരുത്തണമെന്നും എൻ.ടി.എ നിർദേശിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. 22 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ട കാര്യമില്ലെന്ന് എൻ.ടി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.
നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്
