പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു; കൂട്ടിയത് 3 രൂപ

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു; കൂട്ടിയത് 3 രൂപ


ന്യൂഡൽഹി: പെട്രോളിനും ഡീസലിനും 3 രൂപ വീതം വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമൂസിലൂടെയുള്ള ​കപ്പൽ ​ഗതാ​ഗ​തം തടസപ്പെടുകയും ക്രൂഡ് ഓയിൽ വില കൂടുകയും ചെയ്ത സാഹചര്യത്തിലാണ് വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വർദ്ധനവ് പ്രാബല്യത്തിലായതോടെ പെട്രോളിന് ഡൽഹിയിൽ 97.77 രൂപയും കോൽക്കത്തയിൽ 108.74 രൂപയും മുംബയിൽ 106.68ഉം ചെന്നൈയിൽ 103.67 രൂപയുമാകും. ഡീസലിന് 90.67 (ഡൽഹി), 95.13 (കോൽക്കത്ത), 93.14 (മുംബയ്), 95.25 (ചെന്നൈ) വിലയാകും. തിരുവനന്തപുരത്ത് പെട്രോളിന് 107.38 രൂപയും ഡീസലിന് 96 രൂപയുമായിരുന്നത് 110.25 രൂപയും 99.63 രൂപയുമായി. 
ഇന്ധനക്ഷാമം കണക്കിലെടുത്ത് ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമെന്നായിരുന്നു പൊതുമേഖല എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 3 രൂപ വർദ്ധിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.