പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സിപിഎം തീരുമാനിച്ചതായി സൂചന. ഇന്നലെ മുതൽ നടന്നുവരുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത പരാജയം നേരിട്ടെങ്കിലും ധർമടം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെച്ചതിനുശേഷം കണ്ണൂരിലേക്ക് മടങ്ങാതെ യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് അദ്ദേഹവും കുടുംബവും മാറുകയും ചെയ്തത് പ്രതിപക്ഷ നേതാവായി പിണറായി തന്നെ ചുമതലയേൽക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. പ്രതിപക്ഷത്തെ മറ്റൊരു സീനിയർ അംഗമായ കെ.എൻ ബാലഗോപാലായിരിക്കും ഉപനേതാവ് എന്നും റിപ്പോർട്ടുണ്ട്.