ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മത്സരരാജ്യങ്ങളേക്കാള്‍ താരതമ്യേന വ്യാപാര മുന്‍തൂക്കം ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്ന മുറയ്ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് താരതമ്യേന വ്യാപാര മുന്‍തൂക്കമോ സമാനമായ ഇറക്കുമതി തീരുവ നിരക്കുകളോ നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ച തുടരുമെന്നും അമേരിക്കന്‍ വിപണിയിലെ വന്‍ അവസരങ്ങള്‍ ഇന്ത്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ സെക്ഷന്‍ 301 അന്വേഷണത്തില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു. ഈ അന്വേഷണത്തിന്റെ ഭാഗമായി അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി മൂന്നിന് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ പ്രഖ്യാപിച്ച ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച ധാരണകള്‍ അമേരിക്ക ഇന്ത്യയ്ക്ക് മത്സരരാജ്യങ്ങളായ അയല്‍രാജ്യങ്ങള്‍, ആസിയാന്‍ മേഖലയിലെ രാജ്യങ്ങള്‍, മറ്റ് മത്സര കയറ്റുമതി രാജ്യങ്ങള്‍ എന്നിവയേക്കാള്‍ താരതമ്യേന മുന്‍തൂക്കം ഉറപ്പാക്കുന്ന സാഹചര്യത്തില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന ആത്മവിശ്വാസം താന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോയല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആ സാഹചര്യം വീണ്ടും നിലവില്‍ വന്നാല്‍ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ നടപ്പാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് താരതമ്യേന വ്യാപാരമുന്‍തൂക്കമോ സമാനമായ തീരുവ ഘടനയോ ലഭിക്കുന്നിടത്തോളം കാലം കയറ്റുമതി വര്‍ധിപ്പിക്കാനും അമേരിക്കന്‍ വിപണിയിലെ വന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഗോയല്‍ പറഞ്ഞു.
