കാനഡ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോഡി

കാനഡ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോഡി


ന്യൂഡല്‍ഹി: കാനഡ പൊതുതെരഞ്ഞെടപ്പില്‍ വിജയം നേടിയപ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ആരംഭിച്ച ഇന്ത്യ-കാനഡ നയതന്ത്ര ഭിന്നത നിസനില്‍ക്കുന്നതിനിടയിലാണ് പുതിയ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി രംഗത്തുവന്നത്.   


@മാര്‍ക്ക് കാര്‍ണി-കാനഡയുടെ പ്രധാനമന്ത്രിയായി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതിനും ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തിനും നന്ദി. ഇന്ത്യയും കാനഡയും പൊതുവായ ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ഊര്‍ജ്ജസ്വലമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാല്‍ ബന്ധിതമാണ്. നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും നിങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി എക്‌സില്‍ കുറിച്ചു.

കാര്‍ണിയുടെ നേതൃത്വത്തിലുള്ള കാനഡ ഇന്ത്യയുമായുള്ള ഭിന്നതകള്‍ നീക്കുന്നരീതിയില്‍ നയതന്ത്രതലത്തില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും അതിനോട് ഇന്ത്യസഹകരിക്കുമെന്ന സന്ദേശവുമാണ് നരേന്ദ്രമോഡി കൈമാറാന്‍ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.