പാകിസ്താനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ

പാകിസ്താനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ


ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അനുമതി തടഞ്ഞിരുന്നു. പിന്നാലെയാണ് പാക് കപ്പലുകള്‍ക്കും പാക് വിമാനങ്ങള്‍ക്കും അനുമതി നിഷേധിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിനവും പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. ശക്തമായി തിരിച്ചടിച്ചതായി സൈന്യവും അറിയിച്ചു.