അസം മുഖ്യമന്ത്രി പെരുമാറുന്നത് രാജാവിനെ പോലെയെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

അസം മുഖ്യമന്ത്രി പെരുമാറുന്നത് രാജാവിനെ പോലെയെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം


ഡിസ്പൂര്‍: അസം മുഖ്യമന്ത്രി രാജാവിനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹത്തിന് ജയില്‍വാസം ഏറെ ദുരെയല്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരേ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ചായ്‌ഗോണില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തിയത്. 

അസം മുഖ്യന്ത്രിയെ കോണ്‍ഗ്രസല്ല ജനങ്ങളാണ് ജയിലില്‍ അടക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അസമിലെത്തിയത്.