രാഷ്ട്രപതി ഭവനില്‍ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപ്', അശോക് ഹാളിന്റെ പേര് 'അശോക് മണ്ഡപ്'

രാഷ്ട്രപതി ഭവനില്‍ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപ്', അശോക് ഹാളിന്റെ പേര് 'അശോക് മണ്ഡപ്'


ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവന്‍.

'ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവന്‍ രാഷ്ട്രത്തിന്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിന്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്‌സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്' - ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവന്‍ പുറത്തു വിട്ട പ്രസ് റിലീസില്‍ വ്യക്തമാക്കി.