ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ തലവൻ പരാഗ് ജെയിനിനെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയായി നിയമിച്ചു. 1989 ലെ ഐ.പി.എസ് ബാച്ചുകാരനായ ജെയിനിനെ 2 വർഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ഒദ്യോഗിക പ്രവർത്തനം ആരംഭിക്കും. ജൂൺ 30ന് വിരമിക്കുന്ന രവി സിൻഹക്ക് പകരമായാണ് നിയമനം.
ഈയാഴ്ച ചേർന്ന അപ്പോയിൻമെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇതിനുമുമ്പ് ഏവിയേഷൻ റിസർച്ച് സെന്ററിന്റെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെ തിരിച്ചടിച്ച ഓപ്പറേഷൻ സിന്ദൂറിന് ഇൻലിജൻസ് സഹായമുൾപ്പെടെ നൽകിയ ഉദ്യാഗസ്ഥനാണ് പരാഗ് ജെയിൻ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പാകിസ്താന് ശക്തമായി മറുപടി നൽകുന്നതിന് സഹായിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ നിരവധി നിർണായക പദവികൾ വഹിച്ചിട്ടുള്ള ആളാണ് പരാഗ്. 2021 ജനുവരി 1ന് പഞ്ചാബിൽ ഡി.ജി.പി ആയി നിയമിതനായിരുന്നു. അന്നത്തെ പ്രവർത്തന കാലയളവിൽ പഞ്ചാബിലെ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളും എടുത്തിരുന്നു. കാനഡയിലെയും, ശ്രീലങ്കയിലെയും ഇന്ത്യൻ ഉദ്യമങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ തലവൻ പരാഗ് ജെയിനിനെ റോ മേധാവിയായി നിയമിച്ചു
