വാഷിംഗ്ടണ്‍: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ് ഗവണ്‍മെന്റ് . തീവ്രവാദത്തെ പിന്തുണക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഗ്രീന്‍കാര്‍ഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
ഗ്രീന്‍കാര്‍ഡ് എന്നത് ഉപാധികളോടുകൂടിയ പ്രത്യേക പരിഗണനയാണെന്നും ഉറപ്പായ അവകാശമല്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. യു.എസില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ആനുകൂല്യമാണ് ഗ്രീന്‍കാര്‍ഡ്.
നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് യുഎസ് സര്‍ക്കാര്‍
