ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അവയവക്കച്ചവട സംഘത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അവയവക്കച്ചവട സംഘത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍


ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയില്‍. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സര്‍ജന്‍ ഡോ. വിജയകുമാരി (50) ഉള്‍പ്പെടെ ഏഴു പേരെയാണ് പൊലീസ് പിടികൂടിയത്.

2019 മുതല്‍ അവയവക്കച്ചവടത്തില്‍ ഏര്‍പ്പെട്ട റാക്കറ്റുമായി ബന്ധപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്ക് ബംഗ്ലാദേശില്‍ ബന്ധങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയല്‍ പറഞ്ഞു. അവയവം ദാനം ചെയ്തവരും സ്വീകര്‍ത്താക്കളും ബംഗ്ലാദേശില്‍ നിന്നായിരുന്നു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ റസ്സല്‍ എന്ന വ്യക്തിയാണ്. ട്രാന്‍സ്പ്ലാന്റ് നടത്തിയ വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റല്‍സിലിനു ബന്ധമില്ലെന്നും ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതായും അപ്പോളോ ആശുപത്രി അറിയിച്ചു.